Wednesday, 14 September 2016
KHASKHINTE ITHIHASAM DRAMA BANGALORE
khaskh at Bangalore
ഖസാക്കിലൂടെ ഒരു രാത്രി..
നിര്‍ത്താതെ പെയ്യുന്ന മഴ കോറമംഗലയെ നനച്ചു
കൊണ്ടിരുന്നു.. വേനലിന്റെ ശക്തി ഇന്ത്യയുടെ സിലിക്കണ്‍വാലിയെയും കടന്നു
പിടിച്ചപ്പോള്‍ ഞാനടക്കമുള്ള ബെംഗളൂരുകാര്‍ ഒരു പോലെ പ്രാര്‍ഥിച്ച മഴയാണ് ഇന്ന്
പ്രതീക്ഷകളെ തല്ലിച്ചതച്ചുകൊണ്ട് പെയ്യുന്നത്.. ഒരാഴ്ച്ച മുമ്പ് ബുക്ക് ചെയ്ത്
കാത്തിരിക്കുകയായിരുന്നു മഹാനായ എഴുത്തുകാരന്‍ മനസ്സില്‍ വരച്ചു വെച്ച
കഥാപാത്രങ്ങളെ ഭൂമിയില്‍ കാണാനുള്ള ആ അവസരത്തെ.. അത് എന്റെ അയല്‍ക്കാരായ
തൃക്കരിപ്പൂരുകാരാണ് അവതരിപ്പിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആവേശം അതിരില്ലാത്തതായി..
ആ പ്രതീക്ഷകളെയാണ് ഇന്നീ ‘നശിച്ച’ നല്ല മഴ നശിപ്പിച്ചു
കൊണ്ടിരിക്കുന്നത്.. നടക്കില്ല എന്ന് 90% കരുതി നിന്നപ്പോഴാണ് പ്രതീക്ഷകള്‍ക്ക് ജീലന്‍ വെപ്പിച്ച്
കൊണ്ട് മഴ മാറാന്‍ തുടങ്ങിയത്.. മൈതാനത്ത് നിന്ന് ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ ആവേശം
ആകാശത്തോളമായി.. അവസാനം എല്ലാ ആശങ്കകളും മാറ്റി ആ ഇതിഹാസത്തിന് തുടക്കമായി..
സൈയ്യത് മിയാന്‍ ശൈക്കിന്റെ കുതിരപ്പട മനസ്സില്‍
ഓടിത്തുടങ്ങി.. ഖസാക്കിലേക്കുള്ള രവിയുടെ യാത്രയ്ക്ക് കൂട്ടായി കാണുന്ന ഞങ്ങള്‍
ഓരോരുത്തരും ഉണ്ടായിരുന്നു.. സര്‍ബത്തിന്റെ മധുരം നുണഞ്ഞ് കൊണ്ടുള്ള യാത്ര..
അള്ളാപ്പിച്ചാ മൊല്ലാക്ക ഗംഭീരമായി തകര്‍ത്താടി.. മൈമൂനയുടെയും നൈജാമലിയുടെയും
സന്തോഷം തെളിഞ്ഞത് ഞങ്ങള്‍ ഓരോരുത്തരുടെയും മുഖത്തായിരുന്നു.. പല ഭാവങ്ങളില്‍
നൈജാമലിയും അമ്പരപ്പിച്ചു.. തുമ്പിയെ പിടിക്കാന്‍ അപ്പുക്കിളിക്ക് പിന്നാലെ
ഞങ്ങളും ഓടി.. കുപ്പുവും നീലിയും ഗംഭീരം.. പക്ഷേ കുറച്ച് നേരത്തേക്ക് രംഗത്തെ
ഒറ്റയ്ക്ക് നിയന്ത്രിച്ച് ശുക്രു നടത്തിയ പെര്‍ഫോമന്‍സ് പറഞ്ഞറിയിക്കാന്‍
വാക്കുകളില്ല.. ബിരിയാണിയും കുട്ടിക്കൂറയും ബീഡിയും പത്തിരിയും കൂടി പകര്‍ന്നപ്പോള്‍
നമ്മളും ഖസാക്കുകാരാണെന്ന് സംവിധായകന്‍ നമ്മെ ഓര്‍മിപ്പിച്ചു..
നാടകത്തിന്റെ പിന്നണി പ്രവര്‍ത്തകരെ എന്റെ എളിയ
വിവരണത്തില്‍ അഭിനന്ദിക്കാന്‍ എനിക്ക് അര്‍ഹതയില്ല.. എങ്കിലും വാക്കുകള്‍ക്കതീതമായ
പ്രകടനം.. പഞ്ചഭൂതങ്ങളെ ഭൂമിയിലേക്ക് ആവാഹിച്ച് അതില്‍ ജീവിതങ്ങളെ ചാലിച്ചെടുത്ത
മഹാകാവ്യം.. ഖസാക്കുകാരായി ജീവിച്ച എല്ലാവര്‍ക്കും അഭിനന്ദനം.. സ്നേഹം..
പശ്താത്തലത്തില്‍ ചിത്രങ്ങള്‍ക്ക് പോലും ജീവനുണ്ടായിരുന്നു.. എന്റെ
തൃക്കരിപ്പൂരുകാരെ, നിങ്ങളെ ലോകം അറിഞ്ഞിരിക്കുന്നു.. ഇനിയും രംഗഭാഷണങ്ങള്‍
തീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.. KMK സ്മാരക കലാവേദിക്ക് ഒരുപാട് നന്ദി..
ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി..
എല്ലാത്തിനും ഒടുവില്‍, പക്ഷേ എല്ലാവര്‍ക്കും
മുന്നില്‍ നിന്ന സംവിധായകന്‍… ഒരു കോടി നന്ദി..
Subscribe to:
Post Comments (Atom)
No comments:
Post a Comment